11:15am 01 July 2026
NEWS
ലക്ഷദ്വീപിലെ മദ്യ നിരോധനം പിൻവലിച്ചതിരെ ചൊവ്വാഴ്ച്ച (30-06-2026) എസ്.വൈ.എസ് ധർണ
29/06/2026  11:10 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലക്ഷദ്വീപിലെ മദ്യ നിരോധനം പിൻവലിച്ചതിരെ  ചൊവ്വാഴ്ച്ച (30-06-2026) എസ്.വൈ.എസ് ധർണ

 

കൊച്ചി: ലക്ഷദ്വീപിലെ മദ്യ നിരോധന നിയമം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും സമ്പൂർണ്ണ മദ്യ നിരോധനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും  ചൊവ്വ (30-06-2026 ) എസ്.വൈ.എസ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തും.

1979 മുതൽ പ്രാബല്യത്തിലുള്ള നിയമം ഈയിടെയാണ് പിൻ വലിച്ചത്.ഇത് വഴി മദ്യം വ്യാപകമാകാനും ദ്വീപിൻ്റെ പൈതൃകവും തനിമയും നാമാവശേഷമാകാനും ഇടയാകും. ഈ തല തിരിഞ്ഞ നിലപാടിനെതിരെ ദ്വീപ് നിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.

ചൊവ്വ കാലത്ത് 10 മണിക്ക് നടക്കുന്ന ധർണയിൽ ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ നൂറുക്കണക്കിന് ആളുകൾ പങ്കെടുക്കും.

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ കെ എസ് എം ഷാജഹാൻ സഖാഫി അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് സി റ്റി ഹാഷിം തങ്ങൾ, ജനറൽ സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ സഖാഫി, ഫിനാൻസ് സെക്രട്ടറി എം എം അബ്ദുൽ കരീം ഹാജി മണക്കാടൻ ഉപാധ്യക്ഷൻ സി എ ഹൈദ്രോസ് ഹാജി, ലക്ഷദ്വീപ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്‌ കെ.സി അബ്ദുൽ ഖാദിർ സഖാഫി അഗത്തി, ലക്ഷദ്വീപ് എസ്.വൈ.എസ് സെക്രട്ടറി ഹാശിം അഹ്സനി കവരത്തി പ്രസംഗിക്കും.

പ്രസ്ഥാനിക നേതാക്കളായ ജലാൽ കൊച്ചി, മീരാൻ സഖാഫി, അബ്ദുള്ള നദ്‌വി, സലീം അൽ ഹസനി, മുഹമ്മദ്‌ ഹിജാസ് നെട്ടൂർ, അഹ്മദ് കുട്ടി മുസ്‌ലിയാർ, ഹനീഫ് ഹാജി, സുഫിക്കർ സഖാഫി, എ എ വാഹിദ്, കമറുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img